ചിക്കന്‍ സ്റ്റ്യൂ
വെള്ളയപ്പം, പാലപ്പം , ബ്രെഡ്,പുട്ട് എന്നിവയ്ക്കൊപ്പം നല്ല ഒരു കോമ്പിനേഷന്‍ ആണ് ഇത്.
ആവശ്യമായവ :-
ചിക്കന്‍ - ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത് )
ഉരുളകിഴങ്ങ് – ഇടത്തരം രണ്ടെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
കാരറ്റ്- ഒരെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
സവാള - രണ്ടെണ്ണം ( ചതുരത്തില്‍ അരിഞ്ഞത് )
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
പച്ച മുളക് രണ്ടായി കീറിയത് – അഞ്ചെണ്ണം
കറുവപ്പട്ട – രണ്ടു ചെറിയ കഷണം
ഏലക്കാ – 4 – 5 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
കുരുമുളക് ( പൊടിക്കാത്തത് ) – ഒരു ടീസ്പൂണ്‍
പെരും ജീരകം - ഒരു നുള്ള്
കട്ടിയുള്ള തേങ്ങാപ്പാല്‍ - ഒരു കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ - മൂന്നു കപ്പ്
വെളിച്ചെണ്ണ , ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് കതിര്
ഉണ്ടാക്കുന്ന വിധം :-
ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട ,ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്,പെരുംജീരകം എന്നിവ നന്നായി വഴറ്റുക.
ഇനി സവാള , ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്‍ത്തു നല്ലത് പോലെ വഴറ്റുക .
ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ഇളക്കി കട്ടി കുറഞ്ഞ തേങ്ങാ പാലില്‍ വേവിയ്ക്കുക.
ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ് , ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തു വീണ്ടും വേവിയ്ക്കുക.
നന്നായി വെന്തു കഴിയുമ്പോള്‍ കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കുക. ഈ തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
നല്ല രുചികരമായ ചിക്കന്‍ സ്റ്റൂ തയ്യാര്‍ .
ടിപ്സ്:-
ചിക്കന്‍ സ്റ്റ്യൂവില്‍ മുളക് പൊടി , മല്ലിപ്പൊടി എന്നിവ ചേരില്ല.
വേണമെങ്കില്‍ അണ്ടിപ്പരിപ്പ് അരച്ച് ചേര്‍ത്തും രുചി കൂട്ടാം.(സാധാരണയായി ചേര്‍ക്കാറില്ല , Optional)