Archive Pages Design$type=blogging

ചിക്കന്‍ ഉലര്‍ത്തിയത് : ഒരു തനി നാടന്‍ രീതിയില്‍

ഒരു തനി നാടന്‍ രീതിയില്‍ ഉള്ള ചിക്കന്‍ ഉലര്‍ത്ത്‌ ആണ് ..... ചിക്കന്‍ ഉലര്‍ത്തിയത് ആവശ്യമായവ: ചിക്കന്‍ - ഒരു കിലോ സവാള – ഒന്നര ...

ഒരു തനി നാടന്‍ രീതിയില്‍ ഉള്ള ചിക്കന്‍ ഉലര്‍ത്ത്‌ ആണ് .....

ചിക്കന്‍ ഉലര്‍ത്തിയത്


ആവശ്യമായവ:
  1. ചിക്കന്‍ - ഒരു കിലോ
  2. സവാള – ഒന്നര
  3. മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
  4. മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
  5. മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
  6. കുരുമുളകു പൊടി - 1/2 ടേബിള്‍ സ്പൂണ്‍
  7.  ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
  8. പെരുംജീരകം - 1/2 ടീസ്പൂണ്‍
  9. കറിവേപ്പില - രണ്ട് തണ്ട്
  10. പച്ചമുളക് – 2 • തക്കാളി - 1 വലുത്
  11. ഇഞ്ചി - ഒരു ചെറിയ കഷ്ണം
  12. വെളുത്തുള്ളി - 7 അല്ലി
  13. കടുക് മല്ലി ഇല – ആവശ്യത്തിന്
  14. വെളിച്ചെണ്ണ, ഉപ്പ്– പാകത്തിന്

പാചകം ചെയ്യുന്ന വിധം:

1 ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കഴുകി വൃത്തിയാക്കി കുറച്ചു മഞ്ഞള്‍പൊടിയും ഉപ്പും കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കുറച്ചു മുളക് പൊടിയും ചേര്‍ത്തു അര മണിക്കൂര്‍ വെയ്ക്കുക.

2. ഇനി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ അധികം മൊരിയാതെ വറത്തെടുക്കുക.നന്നായി ഫ്രൈ ആകരുത്.

3. ഒരു പാനില്‍ ചിക്കന്‍ വറത്ത വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകും താളിച്ചു ബാക്കിയുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും സവാളയും പച്ചമുളകും അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.

4. നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളക് പൊടിയും മല്ലിപൊടിയും ചേര്‍ത്തു മൂപ്പിചെടുക്കുക.തക്കാളി അരിഞ്ഞത് വഴറ്റുക.ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.


5. തക്കാളി നന്നായി വഴന്നു എണ്ണ തെളിഞ്ഞാല്‍ ഗരം മസാലയും പെരുംജീരകവും ചേര്‍ത്തു മൂപ്പിയ്ക്കുക.ഇതിലേക്ക് ചിക്കനും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പത്തു മിനിറ്റ് അടച്ചു വെയ്ക്കുക..അതിനു ശേഷം ഒന്ന് കൂടി ഇളക്കി ചേര്‍ത്തു തീ കുറച്ചു വെച്ച് ഉലര്‍ത്തി എടുക്കുക.കൂടുതല്‍ ഡ്രൈ ആകണം എങ്കില്‍ കൂടുതല്‍ നേരം ഉലര്‍ത്തി എടുക്കണം.കുറച്ചു ഗ്രേവി വേണമെങ്കില്‍ കുറച്ചു നേരം മതി. .ചിക്കന്‍ ഉലര്‍ത്തിയത് തയ്യാര്‍................


6. മല്ലിയില വിതറിയോ കറിവേപ്പില വറത്തിട്ടോ അലങ്കരിയ്ക്കാം.

വാല്‍ക്കഷണം :

മുളക് പൊടി ചേര്‍ക്കാതെ കുരുമുളക് മാത്രം ചേര്‍ത്താലും നല്ലതാണ്. കുരുമുളകിന്റെ അളവു കൂട്ടണം എന്ന് മാത്രം,അവരവരുടെ ഇഷ്ടം അനുസരിച്ചു എരിവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ചിക്കന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കുന്നത് കൊണ്ട് മസാല തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കാന്‍ ശ്രദ്ധിയ്ക്കുക. ചിക്കന്‍ വറത്ത എണ്ണയില്‍ തന്നെ മസാലക്കൂട്ട് വഴട്ടുന്നതാണ് നല്ലത്.

COMMENTS

Name

Brakefast Recipes Cake Recipes Chicken Recipes Egg Recipies Evenging Recipes Home Made Recipes Non Veg Recipes Special Day Veg Recipes X Mas Day Recipes പൊടിക്കൈകള്‍
false
ltr
item
Uppu Mango: ചിക്കന്‍ ഉലര്‍ത്തിയത് : ഒരു തനി നാടന്‍ രീതിയില്‍
ചിക്കന്‍ ഉലര്‍ത്തിയത് : ഒരു തനി നാടന്‍ രീതിയില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyxPlQag6TbctqEfhkrffaIgyHHJVGjx8hXfObfNNnIIOr7SGyuTO61nSeJT2axNft-dWJRY3TD1uqiXy9Twaait2biSYlxw2LvMFMfDA7RnQuZNn3tvegMUPw2BOyVgf9OSRKBUefn7c/s1600/%25E0%25B4%259A%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25A8%25E0%25B5%258D%25E2%2580%258D+%25E0%25B4%2589%25E0%25B4%25B2%25E0%25B4%25B0%25E0%25B5%258D%25E2%2580%258D%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyxPlQag6TbctqEfhkrffaIgyHHJVGjx8hXfObfNNnIIOr7SGyuTO61nSeJT2axNft-dWJRY3TD1uqiXy9Twaait2biSYlxw2LvMFMfDA7RnQuZNn3tvegMUPw2BOyVgf9OSRKBUefn7c/s72-c/%25E0%25B4%259A%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25A8%25E0%25B5%258D%25E2%2580%258D+%25E0%25B4%2589%25E0%25B4%25B2%25E0%25B4%25B0%25E0%25B5%258D%25E2%2580%258D%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D.jpg
Uppu Mango
https://uppumango.blogspot.com/2015/12/blog-post.html
https://uppumango.blogspot.com/
http://uppumango.blogspot.com/
http://uppumango.blogspot.com/2015/12/blog-post.html
true
4084441530623088980
UTF-8
Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago