നക്ഷത്ര ദീപങ്ങൾ കണ്മിഴിച്ച രാത്രി ....ധനുമാസക്കുളിരിൽ ലോകത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി ബേത് ലഹേമിലെ കാലിത്തൊഴുത്തിൽ പി...
നക്ഷത്ര ദീപങ്ങൾ കണ്മിഴിച്ച രാത്രി ....ധനുമാസക്കുളിരിൽ
ലോകത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി
ബേത് ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണീശോയുടെ ഓർമ്മയിൽ ഒരു ക്രിസ്മസ് കാലം കൂടി വരവായി...
ലോകത്തിനു ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി
ബേത് ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണീശോയുടെ ഓർമ്മയിൽ ഒരു ക്രിസ്മസ് കാലം കൂടി വരവായി...
സഹാനുഭൂതിയുടെ, സ്നേഹത്തിന്റെ , സാഹോദര്യത്തിന്റെ
ഉണ്ണികൾ നമ്മുടെ ഹൃദയങ്ങളിലും പിറക്കട്ടെ
നന്മകൾ നേരുന്നു . എല്ലാവര്ക്കും എന്റെ ക്രിസ്മസ് ആശംസകൾ ...
നന്മകൾ നേരുന്നു . എല്ലാവര്ക്കും എന്റെ ക്രിസ്മസ് ആശംസകൾ ...
ക്രിസ്മസ് കേക്കിന്റെ റെസിപി
- മൈദാ - രണ്ട് കപ്പ്
- പഞ്ചസാര -ഒരു കപ്പ് എടുത്തു പൊടിച്ചത്
- sun flower oil - മുക്കാൽ കപ്പ്
- വാനില എസ്സൻസ് -ഒരു ടീസ്പൂണ്‍
- മുട്ട - നാലെണ്ണം
- ബേക്കിംഗ് പൌഡർ - ഒന്നര ടീസ്പൂണ്‍
- ഉപ്പ് - ഒരു നുള്ള്
caramel ഉണ്ടാക്കാനായി 3 ടേബിൾ സ്പൂണ്‍സ്പൂണ്‍ പഞ്ചസാരയും അര കപ്പ് വെള്ളവും.
പട്ട , ജാതിക്ക,ഗ്രാമ്പൂ എന്നിവ പൊടിച്ചത് ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് ,ബദാം ഏകദേശം പത്തെണ്ണം എടുത്തു ചെറുതായി നുറുക്കി രണ്ടു സ്പൂണ്‍ മൈദാ മാവിൽ ഇട്ടു ഇളക്കി എടുത്തു മാറ്റി വെയ്ക്കുക
തയ്യാറാക്കുന്ന വിധം :
ആദ്യം മൈദാ,ബേക്കിംഗ് പൌഡർ എന്നിവ ഒരു അരിപ്പയിൽ രണ്ടോ മൂന്നോ പ്രാവശ്യം അരിച്ചു എടുക്കുക,സ്പൈസസ് പൊടിച്ചത് കൂടി മിക്സ് ചെയ്തു വെയ്ക്കുക.
caramel ഉണ്ടാക്കുവാൻ ഒരു പാനിൽ പഞ്ചസാര ഇട്ടു ചൂടാക്കുക.പഞ്ചസാരയുടെ നിറം മാറി കറുപ്പ് ആകുമ്പോൾ അര കപ്പു ചൂട് വെള്ളം ഒഴിച്ചു കട്ട കെട്ടാതെ നന്നായി ഇളക്കുക .തിളയ്ക്കുമ്പോൾ തീ ഓഫാക്കി തണുക്കാൻ വെയ്ക്കണം.
ഇനി ഓവൻ 15 മിനിട്ട് പ്രീഹീറ്റ് ചെയ്തിടുക.
ഇനി ഒരു ബൌളിൽ പൊടിച്ച പഞ്ചസാരയും എണ്ണയും ചേർത്ത് നന്നായി അടിച്ചു പതപ്പിയ്ക്കുക,
ഇതിലേക്ക് മുട്ടയുടെ വെള്ള ഓരോന്നായി ചേർത്ത് അടിയ്ക്കുക,ഇനി മുട്ടയുടെ മഞ്ഞ കൂടി ചേർത്ത് നന്നായി അടിച്ചു പതപ്പിയ്ക്കുക.ഉപ്പും എസ്സൻസും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇനി ബാറ്റർ മാറ്റി വയ്ക്കുക.
.മൈദാ മൂന്നു പ്രാവശ്യമായി കുറേശെ ഇതിലേക്ക് ഇട്ടു ഫോള്‍ഡ് ചെയ്യുക,കൂടുതലായി മിക്സ് ചെയ്യരുത്.ഈ രീതിയിൽ അല്ലാതെ വെറുതെ മിക്സ് ചെയ്‌താൽ കേക്ക് ഉണ്ടാക്കുമ്പോൾ നല്ലതായി വരില്ല.Caramel ചയ്ത ഷുഗര്‍ കൂടി മിക്സ് ചെയ്യുക. അണ്ടിപ്പരിപ്പ് ,ബദാം നുറുക്കിയത് എന്നിവ കൂടി ചേർത്ത് ഇളക്കുക.ഇപ്പോൾ കേക്ക് ബാറ്റർ തയ്യാർ .
ഇനി കേക്ക് പാനിൽ ബട്ടർ പേപ്പർ വെച്ചതിനു ശേഷം കേക്ക് മിക്സ് ഒഴിച്ച് മൂന്നാലു പ്രാവശ്യം ട്രേ ചെറുകെ തട്ടി കേക്ക് ബാറ്ററിലെ വായു തട്ടിക്കളയുക. 180 ഡിഗ്രിയിൽ 30 മിനിട്ട് ബേക്ക് ചെയ്തെടുക്കുക.ഓരോ ഓവനും ബേക്കിംഗ് സമയം വ്യത്യാസപ്പെട്ടിരിയ്ക്കും.
Caramel Cake തയ്യാർ .
